Wednesday, November 4, 2015


മതിലുകളാല്‍ മനുഷ്യന്‍ സ്വയം മറ്റുള്ളവരില്‍ നിന്നും അകലം തീര്‍ത്ത മതിലുകളാല്‍ സമ്പന്നമായി കൊണ്ടിരിക്കുന്നു നമ്മുടെ സ്വന്തം ഗ്രാമം പോലും .....!! ചെറുതും വലുതും ചെങ്കല്ലുകളും , കരിങ്കല്ലുകളും ,പിന്നെ പല വര്‍ണങ്ങള്‍ പൂശിയതുമായ പല പല മതിലുകള്‍ ആണ് നാട് നീളെ . പിന്നെ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന നാട്ടു വഴികള്‍ , പണ്ട് ഒരുപാട് ദൂരം നടന്നു പോയ നാട്ടുവഴികലൂടെ വെറുതെ ഒരു രസത്തിന് കുറച്ചു ദൂരം നടന്നു പോയപ്പോള്‍ മുന്നോട്ടു വഴിയില്ല പകരം കാടുപിടിച്ച ഒരാള്‍ പൊക്കത്തില്‍ ഉള്ള പല ചെടികള്‍ വളര്‍ന്നിരിക്കുന്നു, അതിലൂടെ പണ്ട് കാലങ്ങളില്‍ ഒരുപാട് പേര്‍ നടന്നു പോയിരുന്നു, ഇന്ന് കാല്‍നടക്കാര്‍ പക്ഷെ നന്നേ കുറവ്,, അതായിരിക്കാം ഇത്തരം വഴികള്‍ ഗ്രാമങ്ങളില്‍ നിന്നും അപ്രത്യക്ഷമായത് .....വയലുകളില്‍ കൃഷി ഒക്കെ നന്നേ കുറവ് , നിറയെ മഞ്ഞ പൂവുള്ള ഒരു ചെടി നിറഞ്ഞിരിക്കുന്നു, റോഡുകള്‍ കുഴികള്‍ തന്നെ പക്ഷെ മഴക്കാലം ആയതിനാല്‍ പുഴകള്‍ പോലെ പെട്ടെന്ന് ഒരു സംശയം ഒക്കെ തോനാം ഇവിടേക്ക് റോഡ്‌ അവസാനിച്ചോ എനൊക്കെ സ്ഥിരമായി പോകുന്നവര്‍ അത് മുറിച്ചു കടക്കുമ്പോള്‍ നമുക്കും ധൈര്യം വരും ...... smile emoticon റോഡില്‍ ബ്ലോക്ക് തന്നെ ഉദ്ദേശിച്ച സമയത്ത് ഒരു സ്ഥലത്തും എത്താന്‍ പറ്റില്ല, കണ്ണൂര്‍ പട്ടണത്തില്‍ നിന്നും ഏറെ ദൂരം ഒന്നും ഇല്ല എന്റ വീട്ടിലേക്കു പക്ഷെ നാട്ടില്‍ ഒരു മാസം പോയപ്പോള്‍ ടൌണിലെ ഒടുക്കത്തെ ബ്ലോക്ക് ഭയന്ന് രണ്ടേ രണ്ടു തവണ മാത്രം ആണ് പോയത്, വലിയ സംഭവം പോലെ ട്രാഫിക് സിഗനല്‍ ഒക്കെ ഉണ്ട് പക്ഷെ ആളുകള്‍ അതിനെ വക വെക്കാതെ ഇഷ്ടത്തിനു അനുസരിച്ച് പോകുന്നു ചിലപ്പോള്‍ ഒക്കെ. പവര്‍ കട്ട് ഒക്കെ പഴയ പോലെ തന്നെ മാറ്റങ്ങള്‍ ഒന്നും ഇല്ല , ഇടിഞ്ഞ കുന്നുകള്‍ ഒരുപാട് , പച്ചപ്പിനു വലിയ കുറവൊന്നും ഇല്ല പക്ഷെ ,മൊബയില്‍ ഒരുഇ സംഭവം ആണ് നാട്ടില്‍ , പലരും അതിനെ കൈകാര്യം ചെയ്യുന്ന രീതി കാണുമ്പൊള്‍ ചിലപ്പോള്‍ ഒക്കെ അരോചകമായി തോനുന്നു ഒരു ടു വീലര്‍ കാരനെയോ ഓട്ടോ കാരനെയോ ഓവര്‍ ടേക്ക് ചെയ്യുന്നതിനേക്കാള്‍ എത്രയോ എളുപ്പത്തില്‍ നാഷണല്‍ പെര്‍മിറ്റു, ട്രെയിലര്‍ ലോറികളെ സുഗമായി ഓവര്‍ ടേക്ക് ചെയ്യാം ...!! ഡ്രൈവ് ചെയ്യുമ്പോള്‍ വളവുകളെക്കാള്‍ ശ്രദ്ധിക്കേണ്ടത് ബിവരെജ് ഔട്ട്‌ ലെറ്റുകളുടെ മുന്നിലൂടെ പോകുമ്പോള്‍ ആണ് smile emoticon പിന്നെ നാട്ടില്‍ പോയപ്പോള്‍ ഒന്‍പതു വര്‍ഷത്തോളമായി മിസ്സ്‌ ചെയ്ത മഴ ഒരു പാട് കണ്ടു അതില്‍ ഒരുപാട് സന്തോഷം , എന്നെ സംബന്തിച്ചു മഴ ഒരു സംഭവമാണ് അതായിരിക്കാം പലപോഴും മഴയ്ക്ക് ഞാന്‍ ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത് smile emoticon എന്തൊക്കെ ആണെങ്കിലും നാട് നാടന്നെ , ഇന്നേ കുറെ അയല്ലപ്പാ കണ്ടിട്ട് എന്ന് പറഞ്ഞു വരുന്ന നാട്ടിലെ ചില സുഹുര്‍ത്തുക്കള്‍ വണ്ടിനെയും പൂമ്പാറ്റയെയും തപ്പി നടക്കുന്നത് കണ്ടു അത് കാണുമ്പോള്‍ എന്നെ വിളിച്ചു പറയുന്ന സുഹുര്‍ത്തുക്കള്‍ , ദേശാടന കിളികളെ എടുക്കാന്‍ കുറച്ചു ദൂരെ ഉള്ള വയലില്‍ പോയപ്പോള്‍ അവിടെ പണിയെടുക്കുന്ന അപരിചിതയായ സ്ത്രീ പറഞ്ഞത് മറക്കാന്‍ കഴിയില്ല ...! "മോന്‍ ഈനെ എടുക്കാനാ ഇത്രേ ദൂരം വന്നത്?? ഈ നാശത്തിനെ കൊണ്ട് ഞമ്മള് തോറ്റ് കേട്ടാ , നാലഞ്ചു കിലോ ഉണ്ടാപ്പാ ഓരോന്നും അതൊന്നു ഈലെ കൂടെ നടന്നാല്‍ ഞമ്മള് നട്ട ഞാര്‍ ഒക്കെ അമര്‍ന്നു പോകും , പിന്നെ എന്ത് കാര്യം, അതിനെ കൊണ്ട് വല്ലാത്ത കഷ്ടം തന്നെ എന്ന് ,,,,,,,,!!" നട്ടുച്ച വെയിലത്ത്‌ പണി എട്ടുത്തു തളര്‍ന്ന എന്റെ അമ്മയേക്കാള്‍ പ്രായം ഉള്ള ആ സ്ത്രീയുടെ മുഖത്തെ വിയര്‍പ്പു തുടച്ചുള്ള ഈ വര്‍ത്താനം കേട്ടപ്പോള്‍ പക്ഷി സ്നേഹി ആയ ഞാന്‍ സത്യത്തില്‍ അകെ കൂടെ കണ്ഫ്യുഷന്‍ ആയി .......... ! വെറുതെ ചിരിച്ചു കൊണ്ട് ഒന്നും പറയാതെ മടങ്ങി അപ്പോള്‍ ആ പേര് ചോദിയ്ക്കാന്‍ മറന്ന സ്ത്രീ പറഞ്ഞു രാവിലെ എട്ടു മണിക്ക് വന്നാല്‍ കുറിച്ച് കൂടി അടുത്തു നിന്നും കിട്ടും എന്ന് , ഗ്രാമ നന്മ ഇപ്പോളും ആളുകള്‍ക്ക് കൈമോശം വന്നിട്ടില്ല എന്ന് മനസില്‍ ചിന്തിച്ചു ഞാന്‍ നടന്നു. പവര്‍ കട്ട് , റോഡിലെ ബ്ലോക്ക് , കുഴികള്‍ , ചൂട് , കൊതുകുകള്‍ അങ്ങിനെ നമുക്ക് ഇഷ്ടമില്ലാത്ത പലതും നാട്ടില്‍ ഉണ്ട് പക്ഷെ ഇതൊന്നും ഇല്ലാത്ത നാട്ടിലേക്ക് തിരിച്ചു വരുന്നതിനേക്കാള്‍ പ്രണയം ആണ് ഇതൊക്കെ ഉള്ള നാട്ടിലേക്കുള്ള തിരിച്ചു പോക്ക് .....അടുത്തൊരു അവധികലത്തിനായി കാത്തു കൊണ്ട്,

No comments: