Friday, November 26, 2010

ഒരു ഡല്‍ഹി യാത്ര ...........



ചെറുപ്പം തൊട്ടേ ഉള്ള വലിയ ഒരു ആഗ്രഹം ആയിരന്നു താജ് മഹല്‍ കാണുക എന്നത്,പക്ഷെ എന്നെ പോലെ ഉള്ള ഒരു സധാരണക്കാരന് അന്നൊക്കെ ഒരു ഡല്‍ഹി യാത്ര അപ്രാപ്യമായിരുന്നു.ആദ്യം ഞാന്‍ താജ് മഹല്‍ കണ്ടത് മൂത്തച്ചന്റെ ആല്‍ബത്തില്‍ ആയിരുന്നു പുള്ളി പട്ടാളക്കാരന്‍ ആയിരുന്നതിനാല്‍ ധാരാളം ഡല്‍ഹി കഥകള്‍ പറഞ്ഞു തരുമായിരുന്നു.പിന്നെ വലുതാകുന്നതിനുസരിച്ചു ആ മോഹം കൂടി കൂടി വന്നു. പക്ഷെ അതൊന്നും സാധിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ജോലി തേടി ഞാന്‍ കുവൈറ്റില്‍ എത്തി.പ്രവാസം ഉണ്ടാക്കുന്ന വേദനകളും വിഷമങ്ങളും സന്തോഷങ്ങളും പങ്കിട്ട് പൂവണിയാത്ത ആ മോഹത്തെ മനസ്സില്‍ ഒളിപിച്ചു നില്‍ക്കവേ ആണ് ഒരു സുപ്രഭാതത്തില്‍ ഒരു വിവരം ലഭിക്കുന്നത് കുവൈറ്റ്‌ മിനിസ്ട്രി ഓഫ് ഡിഫെന്‍സില്‍ എംബസി വഴി ഇന്റര്‍വ്യൂ ഹോട്ടല്‍ മൌര്യ ഷെറാട്ടനില്‍ വെച്ച് എന്ന് എന്‍റെ സുഹുര്‍ത്ത് റൂം മേറ്റ്‌ ആയ പ്രവീണ്‍ പറഞ്ഞു .ഇന്റര്‍വ്യൂന് വേണ്ടി കേണല്‍ മുഹമ്മദ്‌ കെതര്‍ അവിടെ ഉണ്ട് എന്നും അദ്ദേഹത്തിന്‍റെ മൊബൈല്‍ നമ്പരും കക്ഷി തന്നു ,ഹോട്ടലിന്റെ പേര് കേട്ടപ്പോളും ഡല്‍ഹി എന്ന് കേട്ടപ്പോളും എന്‍റെ ഓര്‍മ്മകള്‍ പാഞ്ഞു പോയത് എന്‍റെ കുട്ടിക്കാലത്തേക്ക് ആയിരന്നു പാഠ പുസ്തകങ്ങളില്‍ നിറഞ്ഞു നിന്ന വീര നായകന്‍ മാരുടെ മുഖങ്ങള്‍ മനസില്ലോടെ ഓടി പറഞ്ഞു ,പോകണമോ അതോ വേണ്ടയോ എന്ന ചിന്ത മനസ്സില്‍ ഉരുത്തിരിഞ്ഞു വന്നു ഒന്നാമത് കല്യാണം വരുന്ന ജനുവരിയില്‍ നിശചയിച്ചു വെച്ചിരിക്കയാണ്‌ കാശ് കുറെ വേണം ഉള്ളതെടുത്ത്‌ ഡല്‍ഹിക്ക് പോയാല്‍ എല്ലാം തകിടം മറയുമോ എന്നൊരു ഭീതി മനസ്സില്‍ നിറഞ്ഞു,ഞാന്‍ അപ്പോളൊക്കെ എന്‍റെ പ്രതിശ്രുത വധുവിനെ വിളിക്കാരുണ്ടായിര്‍ന്നു.അവളോട് കാര്യം പറഞ്ഞു ,കക്ഷി പറഞ്ഞു എന്തായാലും പോയി നോക്ക് എന്ന്.ഒടുവില്‍ അച്ഛനും പറഞ്ഞു ഒന്ന് കറങ്ങി വാ ,ഒന്നും ഇല്ലെങ്കിലും അവിടെ ഒക്കെ കാണണമല്ലോ എന്ന് ,അങ്ങിനെ ഞാനും എന്‍റെ കുറച്ചു സുഹുര്ത്തുക്കളും കൂടി യാത്ര പോകാന്‍ തന്നെ തീരുമാനിച്ചു ,സുഹുര്‍ത്ത് ബിനോജ് ടിക്കെറ്റ് എടുത്തു 70 ദിനാര്‍ ആയിരുന്നു എമിരേറ്റ്സ് വിമാനത്തിന്റെ ടിക്കെറ്റ് നിരക്ക് അതായത് 11000 ഇന്ത്യന്‍ രൂപ ശരിക്കും പറഞ്ഞാല്‍ നാട്ടില്‍ നിന്നും ഡല്‍ഹിയില്‍ പോയി വരാന്‍ ഇതിലും രൂപ ആവും ഏതായാലും ലാഭം തന്നെ.ഒക്ടോബര്‍ 29 തിയ്യതി രാത്രി 10. 30 ആണ് വിമാനം പാസ്പോര്‍ട്ട്‌ ഇവിടെ ആരുടെ കയ്യിലും ഉണ്ടാവില്ല സ്പോണ്‍സര്‍ എന്ന ഒരു മഹാ സംവിധാനം ഇവിടെ ഉണ്ട് ആ മഹാന്റെ കയ്യില്‍ ആയിരിക്കും ,പക്ഷെ ഭാഗ്യ വശാല്‍ ഞാന്‍ ജോലി നോക്കുന്നത് ഒരു അമേരിക്കന്‍ കമ്പനി ആണ് അവര്‍ ഞങ്ങളുടെ കയ്യില്‍ വെക്കാന്‍ അനുവാദം തന്നിരുന്നു ,അതിനാല്‍ കമ്പനിയെ അറിയിക്കാതെ യാത്ര പോകാന്‍ എല്ലാ തയ്യാറെടുപ്പും നടത്തി കഴിഞ്ഞു അത് ഒരു ബുധന്‍ ആഴ്ച ആയിരന്നു വ്യാഴം ഒരു ലീവ് വെള്ളി ശനി ഒഴിവു സണ്‍‌ഡേ ജോലിക്ക് ഹാജരാകാം ,കുഴപ്പം ഒന്നും ഉണ്ടാവില്ല എന്നാ വിശ്വാസത്തില്‍ യാത്ര പുറപെട്ടു.ഇവിടത്തെ നിയമം അനുശാസിക്കുന്നത് കമ്പനിയെ അറിയിക്കാതെ രാജ്യം വിട്ടാല്‍ ടെര്‍മിനേഷന്‍ ആണ് ,തെല്ലൊരു ഭയത്തോടെ മൊബയില്‍ ഫോണ്‍ തല്‍ക്കാലം ഓഫ്‌ ചെയ്തു വെച്ച് വിമാനത്തില്‍ കയറി കൂടെ സന്ദീപ്‌ രാഹുല്‍ ബിനോജ് ശ്രീകുമാര്‍ സൂരജ് വമിത് സതീശേട്ടന്‍ സൂര്യേട്ടന്‍ പിന്നെ ജോസ്സെന്‍ ചേട്ടനും ഉണ്ടായിരന്നു.നല്ല തണുപ്പായിരുന്നു വിമാനത്തിന്റെ ഉള്ളില്‍ എങ്കിലും മനസിന്റെ ഉള്ളില്‍ ചെറിയ ചൂടായിരുന്നു ,തിരിച്ചു വരുമ്പോള്‍ ജോബ്‌ കാണുമോ എന്നാ ഭയം, കൂടാതെ ജനുവരിയിലെ കല്യാണം ,പിന്നെ എപ്പോളും ഞാന്‍ മനസ്സില്‍ കരുതുന്നത് പോലെ എല്ലാം നല്ലതിന് എന്ന്‍ നമ്മെ പഠിപ്പിക്കുന്ന ജപ്പാനീസ് കഥ മനസില്‍ ഓര്‍ത്തു വെക്കും .


വിമാനം പോകുന്നത് ദുബായി വഴിയാണ് പെട്ടെന്ന് തന്നെ അവിടെ എത്തി ,അതി വിശാലമായ വിമാനത്താവളം ആണ്,എല്ലാം ആധുനീകതയും വിളിച്ചോതുന്ന നിര്‍മാണം, നമ്മുടെ നാട്ടില്‍ കാണാത്ത ഒന്ന് ഉണ്ട് വൃത്തിയും വെടിപ്പും പിന്നെ മുഴുവന്‍ ശീതികരിച്ച വിമാനത്താവളത്തിന്റെ ഡല്‍ഹിയിലേക്കുള്ള വിമാനം കാത്തു നില്‍ക്കുന്ന അവിടെ നമ്മള്‍ കാത്തിരുന്നു .2 മണിക്കൂര്‍ കഴിയണം വിമാനം പുറപെടാന്‍ കൂടെ ഉള്ള ചിലര്‍ നല്ല സ്കോച് വാങ്ങിക്കുവാന്‍ പോയി എനിക്ക് താല്പര്യം ഇല്ലാത്തതിനാല്‍ അവിടെ ഇരന്നു വിരസത അകറ്റാന്‍ കയ്യില്‍ ഉള്ള അപ്പിള്‍ ഫോണ്‍ ധാരാളം.. വയര്‍ലെസ്സ് സംവിധാനം ഉള്ളതിനാല്‍ നെറ്റ് കിട്ടി ഫിയാന്സിക്ക് ഓഫ്‌ ലൈന്‍ മെസ്സേജ് അയച്ചു പത്രം നോക്കി അപ്പോളേക്കും കള്ള് ‌ വാങ്ങാന്‍ പോയ സുഹുര്തുക്കള്‍ വന്നു കാരണം കുവൈറ്റില്‍ മദ്യം കിട്ടില്ല അതിനാല്‍ കോളടിച്ച മട്ടില്‍ കുറെ വാങി വന്നു,കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അറിയിപ്പ് ഉണ്ടായി ഞങ്ങളുടെ വിമാനം പുറപെടാന്‍ സമയം ആയിര്ക്കുന്നു എന്ന് . എല്ലാരും വിമാനത്തില്‍ കയറി
(തുടരും )
അഞ്ചരക്കണ്ടി- എന്‍റെ ഗ്രാമം



1767-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അഞ്ചരക്കണ്ടിയില്‍ 500 ഏക്കര്‍ പ്രദേശത്ത് സുഗന്ധ വ്യഞ്ജനങ്ങള്‍ കൃഷി ചെയ്യുവാനായി ഒരു എസ്റ്റേറ്റ്‌ സ്ഥാപിച്ചു. ഇവിടെ പ്രധാനമായും കൃഷി ചെയ്തിരുന്നത് ഗ്രാമ്പൂ, ജാതി, കുരുമുളക്, പിന്നെ സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപെടുന്ന കറുവപ്പട്ടയും ആയിരുന്നു ഇന്ന് പകഷെ കറുവപ്പട്ട മാത്രമേ ഉള്ളു. കൂടാതെ തെങ്ങും കുറച്ചു റബ്ബറും ഉണ്ട്. എസ്റ്റേറ്റിന്റെ വിസ്തീര്‍ണം 200 ഏക്കര്‍ ആയി ചുരുങ്ങുകയും ചെയ്തു. 1850-ല്‍ ആണ് ലോര്‍ഡ് മര്‍ഡോക്ക് ബ്രൌണ്‍ എന്ന സായിപ്പ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി അഞ്ചരക്കണ്ടിയില്‍ എത്തിച്ചേരുകയും അതിനു ‘രണ്ടുതറ ‘എസ്റ്റേറ്റ്‌ എന്ന പേരിടുകയും ചെയ്തത്. ഇവിടെ നിനും സിനമണ്‍ (കറുവപ്പട്ട) ഓയില്‍ സംസ്കരിചെടുക്കുകയും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ഉണ്ടായി.

ഇന്ത്യയിലെ ആദ്യത്തെ സബ്-രജിസ്ട്രാര്‍ ഓഫീസ്.
Anjarakndy Sub-Registry office

(എന്‍റെ സുഹൃ‍ത്ത് പ്രജിത്ത് എടുത്ത് അയച്ചു തന്നതാണ് ഈ ഫോട്ടോ)
ബ്രൌണ്‍ സായിപ്പ് പിന്നീട് ഭൂമി അളന്നു തിട്ട പെടുത്തുകയും അതിന്റെ രേഖകള്‍ സൂക്ഷിക്കുകയും ചെയ്യുവാന്‍ തുടങ്ങി. ഭൂമി കൈവശം ഉള്ളവര്‍ക്കെല്ലാം അതിന്റെ രേഖകള്‍ ഉണ്ടാക്കുകയും ചെയ്തു. അങ്ങിനെ 1865 ഫെബ്രുവരി ഒന്നാം തീയതി സര്‍ക്കാര്‍ അംഗീകാരത്തോടെ ഇന്ത്യയിലെ ആദ്യത്തെ സബ്ബ് രജിസ്ട്രര്‍ ആഫീസ് അഞ്ചരക്കണ്ടിയില്‍ ആരംഭിയ്ക്കുകയും ചെയ്തു.
karuvapatta....

ഈ എസ്റ്റേറ്റിനോട് അനുബന്ധിച്ച് അദേഹം ഒരു കൂറ്റന്‍ ബംഗ്ലാവ് അഞ്ചരകണ്ടി പുഴയുടെ തീരത്ത് സ്ഥാപിച്ചു അത് നിര്‍മിച്ചത് ഇംഗ്ലണ്ടിലെ തെംസ് നദി തീരത്തുള്ള ഒരു ബംഗ്ലാവിന്റെ മാതൃകയില്‍ ആയിരുന്നു. കൂടാതെ അന്നൊക്കെ ധാരാളം ജോലിക്കാര്‍ അവിടെ ജോലി ചെയ്തിരുന്നു. അവര്‍ക്ക് ജോലി സമയം മനസിലാക്കാനായി ഒരു വലിയ മണിയും അവിടെ തോട്ടത്തില്‍ ഉണ്ടായിരുന്നു. എന്നും രാവിലെയും വൈകുന്നേരവും കൃത്യം 6 മണിക്ക് മണി മുഴങ്ങും. ഒരു ഗ്രാമത്തെ ഉണര്‍ത്തിയിരുന്ന ആ മണിയും കാലപ്പഴക്കത്തില്‍ നിശ്ചലമായി.
1903-ല്‍‍ കേരളം സിംഹം എന്നറിയപെടുന്ന വീര പഴശ്ശി ഇവിടെ വച്ചായിരുന്നു പട വെട്ടിയത്. നെപ്പോളിയനെ തോല്‍പ്പിച്ച് വന്ന ആര്‍തര്‍ വെല്ലസ്ലിക്ക് പഴശിരാജയുടെ ഒളിയുദ്ധത്തെ നേരിടുവാന്‍ വളരെ പാട് പെടേണ്ടി വന്നു. ഒടുവില്‍ സ്വന്തം കൂട്ടാളി നടത്തിയ ഒറ്റിലൂടെ …..ഈ കഥകളൊക്കെ ഇന്നത്തെ തലമുറയില്‍ എത്ര പേര്‍ക്കറിയാം ……? ഇന്ന് അഞ്ചരക്കണ്ടിയില്‍ ചരിത്രത്തിന്റെ ആ മണി മുഴങ്ങുന്നില്ല തല ഉയര്‍ത്തി നില്‍കുന്ന ആ ബംഗ്ലാവ് ഇന്നവിടെ ഇല്ല പകരം സ്വകാര്യ വ്യക്തികളുടെ മന്ദിരങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. കാലം കടന്നു പോകുമ്പോളും ഇനി ഒരിക്കലും ഉയിര്‍ത്തെഴുനെല്‍ക്കാത്ത ആ ചരിത്ര സ്മാരകങ്ങള്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. ബ്രിട്ടീഷ്കാര്‍ ഇന്ത്യ വിട്ടു പോകുമ്പോള്‍ സ്വകാര്യ മുതലാളിമാര്‍ തോട്ടം കൈക്കലാക്കുകയും അവിടെ അവര്‍ പടു കൂറ്റന്‍ സ്ഥാ‍പനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു കഴിഞ്ഞു .പച്ചപ്പ്‌ നിറഞ്ഞു നില്‍ക്കുന്ന ആ തോട്ടം ഇനി എത്ര കാലം അവിടെ കാണും എന്ന് ആര്‍ക്കറിയാം ….?

ഇതു അഞ്ചരകണ്ടിയിലെ കക്കൊത്ത് ഭഗവതി കാവ് ……..

കക്കോത്ത് ഭഗവതി കാവ് (കണ്ണൂര്‍ )

കക്കോത്ത് ഭഗവതി കാവ് (കണ്ണൂര്‍ )

കണ്ണൂര്‍ തിറകളുടെ നാടു എന്ന് പറയുന്നത് തന്നെ എത്ര ശരിയാണ്, ഏതൊക്കെ വിധത്തിലുള്ള തെയ്യ കോലങ്ങള്‍,എത്ര എത്ര കാവുകള്‍,ആചാരങ്ങള്‍,അനുഷ്ടാനങ്ങള്‍.ഒരു ഗ്രാമത്തിന്‍റെ ഭംഗിയും വാസ്തു ശില്പ വിദ്യയും പഴമയുടെ പ്രൌഡിയും ഒത്തു ചേര്‍ന്ന കാവുകളും അവയുടെ പരിസരങ്ങളും ഗ്രാമീണതയുടെ പര്യായങ്ങള്‍ ആണ്.

ടിപ്പു സുല്‍ത്തന്റെ പടയോട്ടത്തില്‍ വടക്കേ മലബാറില്‍ നശിപ്പിക്കപെടാത്ത അപൂര്‍വ്വം കാവുകളില്‍ ഒന്നാണ് ഇതു.ഒരു നാടിനെ സംരക്ഷിക്കുന്ന ഭഗവതി ഉണ്ട്‌ ഇവിടെ, ഇവിടെ വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തില്‍ ഉല്‍സവം ഭഗവതിയുടെ തീരുമുടി വളരെ പ്രസിദ്ധമാണ്‌ ഭഗവതിയുടെ അനുഗ്രഹം വാങ്ങിക്കുവാന്‍ ആയിരങ്ങള്‍ ഇവിടെ വര്‍ഷം തോറും വന്നു പോവുന്നു……………


ചരിത്രം ഉറങ്ങുന്ന ഈ മണ്ണില്‍ അഞ്ചരക്കണ്ടി പുഴ ഒരു ഗ്രാമത്തിന്റെ പൂര്‍ണ വിശുദ്ധിയോടെ എല്ലാം കണ്ടും കേട്ടും സ്വച്ഛന്ദമായി ഒഴുകുന്നു. ,എങ്കിലും ആ പുഴയുടെ ഓളങ്ങള്‍ക്ക് ഒരുപക്ഷെ നിങ്ങളോടൊക്കെ ഒരു പാട് ചരിത്ര കഥകള്‍ പറയാനുണ്ടാവും ടിപ്പുവിനെ തുരത്തിയോടിച്ച വീര പഴശ്ശിയുടെ സാഹസിക കഥകള്‍ പോലുള്ളവ.., അഞ്ചരക്കണ്ടി പുഴ പിന്നെയും ഒഴുകുന്നു.. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര കഥകളുടെ സ്മൃതികളും പേറി ..ഇന്ന് ചരിത്രത്തിന്റെ അവശേഷിപ്പുകളായി തോട്ടവും സബ് രജിസ്ട്രെര്‍ ആഫീസും മാത്രം ബാക്കി………

എന്‍റെ ഗ്രാമം /My village


എങ്കിലും അവിടെ ഉള്ള നല്ലവരായ നാട്ടുകാരും പ്രകൃതിയും നിങ്ങളെ അങ്ങോട്ടേക്ക് സ്വാഗതം ചെയ്യുന്നു.അവിടെ ഉറഞ്ഞു തുള്ളുന്ന കോമരങ്ങളെ കാണാം, ഉറങ്ങാത്ത രാത്രികളില്‍ കെട്ടിയാടുന്ന തെയ്യങ്ങളും ചെണ്ട മേളങ്ങളും ഉണ്ട്,തോറ്റം പാട്ടുകള്‍ കേള്‍ക്കാം കുരുത്തോല തോരണങ്ങളും കളിവിളക്കുകളും കൊണ്ടു അലങ്കരിച്ച കാവുകള്‍ അതി മനോഹരമാണ്. കെട്ടിയാടപ്പെടുന്ന കോലങ്ങള്‍ അനുഗ്രഹിച്ചു നിങ്ങളെ യാത്രയാക്കുന്നു വീണ്ടും അടുത്ത തവണ കാണാം എന്ന് പറഞ്ഞുകൊണ്ട്……..