Tuesday, January 1, 2008


കണ്ണൂര്‍ തിറകളുടെ നാട്...........അവിടെ വച്ചു വളരെ പ്രസിദ്ധവും അതി പുരാതനവുമായ കാക്കോത്ത് ഭഗവതി കാവ്‌ ടിപ്പു സുല്‍ത്തന്റെ പടയോട്ടത്തില്‍ വടക്കേ മലബാറില്‍ നശിപ്പിക്കപെടാത്ത അപൂര്‍വ്വം കാവുകളില്‍ ഒന്നാണ് ഇതു.ഒരു നാടിനെ സംരക്ഷിക്കുന്ന ഭഗവതി ഉണ്ട്‌ ഇവിടെ, ഇവിടെ വര്‍ഷത്തില്‍ ഉല്‍സവം ഭഗവതിയുടെ തീരുമുടി വളരെ പ്രസിദ്ധമാണ്‌ ഭഗവതിയുടെ അനുഗ്രഹം വാങ്ങിക്കുവാന്‍ ആയിരങ്ങള്‍ ഇവിടെ വര്‍ഷം തോറും വന്നു പോവുന്നു...............

5 comments:

രാജന്‍ വെങ്ങര said...

ചിലമ്പും,കയ്‌വള,കാല്‍ത്തള-
യരമണി കിലുക്കിയുറഞ്ഞെത്തു
മാ കോമര കാഴ്ച്ച്ചയും,
“ഗോയിന്നാ..ഗോയിന്നാ“യെന്ന
വിളിക്കൊത്തു കൂക്കികൂട്ടരായി
പടിയേറീ വരാറുണ്ടരായെഴുന്നള്ളെത്തു!
മുറ്റം ചാണകമെഴുകി മിനുക്കി
വെണ്ണീറിട്ടു തുടച്ചു മിനുക്കി
നിറയെണ്ണയൊഴിച്ചു
തെളിച്ചൊരു തൂക്കു വിളക്കും,
പടിഞ്ഞാറ്റ പ്പടിവാതിലില്‍‍
പച്ചരി പാവുകലക്കി,
പാളമുറിച്ചു വരച്ചൊരു കുറിവരയും,
ചേരുമ്പോളെന്തൊരു ചന്തം വീടിന്നു.
കാവില്‍ നിന്നമ്മ വരുന്നതു ഇന്നല്ലോ.
കാഴ്ച്ക കൊടുപ്പതുമിന്നല്ലോ.
കോമരക്കൂട്ടിനായ്
കയ്‌വിളക്കും, കുറിതട്ടും
ക്കയ്യിലേന്തി ക്കൂട്ടരുണ്ടു.

മണികിലുങ്ങുമുടവാള്‍
കയ്യിലേന്തിക്കോമരം
ഉറഞ്ഞാടിക്കളമേറീ വീട്ടിലെത്തും.
മഞ്ഞക്കുറിവാരി
ക്കയ്യിലേകിയമ്മതന്‍
മൊഴിചൊല്ലും കോമരം
“ഗുണം വരുത്തും പൈതങ്ങളേ..
ഗുണം വരുത്തു...ഗുണം വരുത്തും.”

സങ്കടകെട്ടഴിച്ചു പദം പറഞ്ഞീടുകില്‍,
അമ്മയായശ്വാസമയിട്ടനുഗ്രഹിക്കും.
കാവിലെക്കോമരമെത്തുന്നതിപ്പ്രകാരം
എന്നൊര്‍മ്മയില്‍ തങ്ങിയ ചിത്രങ്ങളും.

ബയാന്‍ said...

രാജന്‍ വെങ്ങര: തിറകളുടെയും തെയ്യത്തിന്റെയും നാടായ കണ്ണുരിന്റെ പൈതൃകത്തെ കുറിച്ചു ഇനിയും എഴുതണം; വിശദവിവരങ്ങള്‍ ഉള്‍കൊള്ളിച്ചാല്‍ നന്നായിരുന്നു. ടിപ്പു നശിപ്പിച്ച കാ‍വുകള്‍ വല്ലതും ഇന്നു നിലവിലുണ്ടോ , ഒരു പഠനം ആവശ്യമാണ്. ശ്രമം തുടരുക.

saijith said...

വടക്കെ മലബാറില്‍ ഇനി ഉറങ്ങാത്ത രാവുകള്‍.... തെയ്യങ്ങളുടെയും തോറ്റം പാട്ടുകളുടെയും ഒരു പോലെ സ്നേഹിക്കുന്ന ഒരു ജനതയുടെ സ്നേഹത്തിന്റെ പ്രതീകങ്ങള്‍ ...........അതാണ് കാവുകള്‍ നന്മയുടെയും ഐശ്വര്യത്തിന്റെയും കല്‍ വിളക്കുകള്‍ തെളിയട്ടെ

ശ്രീലാല്‍ said...

കണ്ണൂരില്‍ എവിടെയാണീ കാവ് ?

saijith said...

കണ്ണൂരില്‍ നിന്നും ഏകദേശം ൧൭ km യാത്ര ചെയ്‌താല്‍ ഇവിടെ എത്തിച്ചേരാം പേര് അഞ്ജരക്കണ്ടി മനോഹരമായ ഗ്രാമ പ്രദേശം പുഴകളും തോടുകളും വയലുകളും കൊണ്ട് സമ്പുഷ്ടം,.....